പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ വല്യപാറക്കൽ വീട്ടിൽ ഷൈജുവിൻ്റെ മകൾ ശ്രീപ്രിയ, ലീംഫോമ എന്ന ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നു
R C C യിൽ നിലവിൽ ചികിത്സക്കായി ഭീമമായ തുക നിലവിൽ ചിലവായി. 1 ലക്ഷം രൂപക്ക് മുകളിൽ വരുന്ന 10 കുത്തിവെപ്പ് എടുത്താൽ ഈ പെൺകുട്ടിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.
ആലാമ്പള്ളി കവലയിൽ ഓട്ടോറിക്ഷ തൊഴിലാളിയായി ഉപജീവനം നടത്തുന്ന ഷൈജുവിന് ഇത്രയും തുക സമാഹരിക്കാൻ സാധ്യമല്ല.
ഈ വേളയിൽ ഓൺലൈൻ വാർത്താ രംഗത്ത് കഴിഞ്ഞ മൂന്ന് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന പാമ്പാടിക്കാരൻ ന്യൂസിൻ്റെ 'പ്രവാസി പാമ്പാടിക്കാരൻ' എന്ന കൂട്ടായ്മ ചികിത്സക്ക് ആവശ്യമായ തുക പ്രവാസികളിൽ നിന്നും സമാഹരിച്ച തുക നാളെ ശ്രീപ്രിയയുടെ വീട്ടിൽ വച്ച് പാമ്പാടി പോലീസ് SHO ,D സുവർണ്ണകുമാർ ശ്രീപ്രിയയുടെ മാതാപിതാക്കൾക്ക് കൈമാറും
20 ൽ പരം വിവിധ രാജ്യങ്ങളിലായുള്ള പാമ്പാടിക്കാരൻ ന്യൂസിൻ്റെ വായനക്കാർ ഈ സംരംഭത്തിൽ കൈകോർത്തു അര ലക്ഷം രൂപക്ക് മുകളിലാണ് ഇതുവരെ സമാഹരിച്ചിട്ടുള്ളത് ഈ തുകയാണ് നാളെ കൈമാറുന്നത് മുൻ കാലങ്ങളിൽ ഉണ്ടായ പ്രളയത്തിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, കോവിഡ് കാലത്തും പാമ്പാടിക്കാരൻ കൈത്താങ്ങായിട്ടുണ്ട്
പ്രളയകാലത്ത് കുട്ടനാട്ടിലെ ചെറുകരയിലെ UP സ്ക്കൂളിൽ 100 സ്ക്കൂൾ ബാഗുകൾ പാമ്പാടിക്കാരൻ നൽകിയിരുന്നു ,ഒപ്പം 200ൽ പരം ഭക്ഷണ പൊതികളും ,വസ്ത്രങ്ങളും ,മറ്റും പ്രളയകാലത്ത് കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ എത്തിക്കുവാൻ സാധിച്ചു തുടർന്ന് ഉണ്ടായ മഹാമാരിയായ കോവിഡ് കാലത്ത് 800 രൂപയോളം വിലവരുന്ന ഭക്ഷ്യ കിറ്റുകൾ 60 ൽ പരം കുടുംബങ്ങളിൽ എത്തിക്കുവാനും പാമ്പാടിക്കാരൻ ന്യൂസിന് സാധിച്ചു
ജനങ്ങൾക്കൊപ്പം പാമ്പാടിക്കാരൻ ന്യൂസ്
👇🏻👇🏻👇🏻👇🏻👇🏻👇🏻
ഓൺലൈൻ മാധ്യമ രംഗത്ത് 3 വർഷത്തിനുള്ളിൽ കേരളത്തിലും ,വിദേശത്തുമായി രണ്ട് ലക്ഷത്തിൽ അധികം വായനക്കാരുടെ പിൻതുണയുളള മികച്ച നിഷ്പക്ഷ ഓൺലൈൻ എന്ന ബഹുമതിയും പാമ്പാടിക്കാരൻ ന്യൂസിന് സ്വന്തം പ്രവാസികൾക്ക് മാത്രമായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു കൂടാതെ ,കുവൈറ്റ് ,സിംഗപ്പൂർ എന്നിവിടങ്ങളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ന്യൂസ് ബ്യൂറോയും പാമ്പാടിക്കാരൻ ന്യൂസിന് ഉണ്ട്
ഫണ്ട് കൈമാറ്റ ചടങ്ങിൽ ,പാമ്പാടിക്കാരൻ ന്യൂസ് മാനേജിംഗ് പാർട്ട്ണേഴ്സ് ഹരികുമാർ ,ജോവാൻ മധുമല ,കോട്ടയം റിപ്പോർട്ടർ ദീപക്ക് ,കൺവീനർ സുനു ഗോപാൽ ( Si കാഞ്ഞിരപ്പള്ളി പോലീസ്. ) എന്നിവർ പങ്കെടുക്കും ഫണ്ട് കൈമാറ്റ ചടങ്ങ് തത്സമയം പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഫേസ്ബുക്കിൽ കാണാം ...