പുതുപ്പള്ളിയിൽ U D F സ്ഥാനാർത്ഥി അച്ചു ഉമ്മൻ !! LDF ൽ ഉയർന്നു വരുന്നത് രണ്ട് പേരുകൾ ....



🖋️ ജോവാൻ മധുമല 
കോട്ടയം:പുതുപ്പള്ളിയിൽ U D F സ്ഥാനാർത്ഥി  അച്ചു ഉമ്മൻ ആയിരിക്കുമെന്നാണ് ഉയർന്നു വരുന്ന സൂചനകൾ രാഷ്ട്രീയ ,സാമൂഹിക  ജീവിതത്തിൽ ഏറെ മുന്നിലാണ് അച്ചു ഉമ്മൻ പുതുപ്പള്ളി കൈവിട്ട് പോകാതെ ഊട്ടി ഉറപ്പിക്കാനാണ് കോൺഗ്രസ്സിൻ്റെ ശ്രമം ,ചാണ്ടി ഉമ്മൻ്റെ പേര് ഉയർന്നു വരുന്നുണ്ടെങ്കിലും സാധ്യത അച്ചു ഉമ്മനാണെന്ന് ചില കേന്ദ്രങ്ങൾ പാമ്പാടിക്കാരൻ ന്യൂസിനെ ചൂണ്ടിക്കാട്ടി 53 വർഷം ഉമ്മൻ ചാണ്ടി കാത്തു സൂക്ഷിച്ച പുതുപ്പള്ളി കൈവിട്ട് കൊടുക്കില്ല എന്ന ദൃഡനിശ്ചയത്തിലാണ് കോൺഗ്രസ്സ് കേന്ദ്രങ്ങൾ
 ജെയ്ക്ക് C തോമസ് മത്സരിക്കാൻ  സാധ്യത കുറവാണെന്നാണ് L D F  കേന്ദ്രത്തിലെ ചിലർ ചൂണ്ടിക്കാട്ടുന്നത് ,പഴ ഇമേജ് കിട്ടില്ല എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു 
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 54328 വോട്ടുകൾ ആണ് ജെയ്ക്ക് നേടിയത് ( 41 .22 % ) ഉമ്മൻ ചാണ്ടി 63372 വോട്ടുകൾ ( 48 .08 % ) പക്ഷെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൻ്റെ ഗ്രാഫ് ഇടിച്ച് താഴ്ക്കുവാൻ. ജെയ്ക്കിന് സാധിച്ചു ,ഇലക്ഷന് ശേഷം പെതുരംഗത്ത് ജെയ്ക്ക് C തോമസ് TV ചാനലുകളിൽ മാത്രം ഒതുങ്ങി എന്നും  അവിടെ ഹാസ്യ കഥാപാത്രമായി മാറിയെന്നും സോഷ്യൽ മീഡിയാ പറയുന്നു അതേ സമയം 
LDF ൽ ഉയർന്നു വരുന്നത് K M രാധാകൃഷ്ണൻ്റെയും ,ഒപ്പം റെജിസഖറിയായുടെയും പേരുകൾ ആണ് K M രാധാകൃഷ്ണനും ,റെജി സഖറിയായിക്കും താഴെ തട്ടിലുള്ള ജനങ്ങളുമായി ഇഴചേർന്ന ബന്ധം ഉണ്ട് അതുകൊണ്ടാണ് ഈ പേരുകൾ ഉയർന്നു വരുന്നതെന്ന് അനുമാനിക്കാം ,അതേ സമയം മത്സര രംഗത്തേയ്ക്ക് ഇല്ല എന്ന നിലപാട് ഇവർ എത്താൻ LDF ൽ ഉയയന്നു വരാൻ സാധ്യത ഉള്ള നിരവധി പേർ ഉണ്ട് അവർ ആരൊക്കെ ... നാളെ തുടർന്നു വായിക്കാം ...

( തുടരും )
Previous Post Next Post