പീരുമേട്: വാഗമണ്‍ പുള്ളിക്കാനം റോഡില്‍ കാര്‍ 300 അടി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പുള്ളിക്കാനം ചോറ്റുപാറ സ്വദേശികളായ അത്തിയാലില്‍ ഡൊമിനിക് സെബാസ്റ്റിയന്‍ (52), സൂരജ് ഡൊമിനിക (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് നിഗമനം. വാഗമണ്‍ പുള്ളിക്കാനം മൂലമറ്റം റോഡില്‍ ഡി.സി. കോളജിന് സമീപം തിങ്കളാഴ്ച രാത്രി ഒന്നിനായിരുന്നു അപകടം. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി വസ്ത്രങ്ങള്‍ എടുക്കാനായി തൊടുപുഴയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
ഇവര്‍ വീട്ടിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട കാര്‍ താഴ്ചയില്‍ മരത്തിലിടിച്ച് നിലയില്‍ കണ്ടെത്തിയത്