മുണ്ടക്കയം: വേലനിലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു . മുണ്ടക്കയം മുളങ്കയം പുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് തേമ്പുഴ ഈസ്റ്റ് കപ്പിലാമൂട് പുതുശ്ശേരി അഖിൽ സുനീഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികത നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.ഞായറാഴ്ച വൈകിട്ട് നാലുമണിയോടുകൂടി വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം . വളവ് തിരിഞ്ഞ് അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് കരണം മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കൾ തെറിച്ച് സമീപത്തെ ഗേറ്റിൽ ഇടിച്ച് വീണു. അവർ നടന്നയുടൻ നാട്ടുകാർ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
മുണ്ടക്കയം വേലനിലത്ത് ബൈക്ക് അപകടം... യുവാവ് മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories