തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്ഷന് നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്ഷന് ലഭിക്കുക. ആഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ആഗസ്റ്റ് 23നുള്ളില്‍ പെന്ഷന് വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്ഷന് നല്കാന് ധനവകുപ്പ് തുക അനുവദിച്ചു
ജോവാൻ മധുമല
0
Tags
Top Stories