കൊച്ചി: ചൊവ്വരയിൽ ഗൃഹനാഥന് നേരെ അതിഥി തൊഴിലാളിയുടെ അക്രമം; കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം ചൊവ്വരയിൽ ഗൃഹനാഥന് നേരെ അതിഥിത്തൊഴിലാളിയുടെ അക്രമം. ചൊവ്വര സ്വദേശി ബദറുദ്ധീന് നേരെയാണ് അതിഥി തൊഴിലാളിയുടെ ആക്രമണമുണ്ടായത്. ബിഹാർ സ്വദേശി മനോജ് എന്നയാളാണ് അക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ ബദറുദ്ധീനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ബദറുദ്ധീൻ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകളെയും പ്രതി അക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. ഇയാൾ ലഹരിക്കടിമയാണെന്ന് നാട്ടുകാർ പറഞ്ഞു.
#kochi