കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15)ന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ പ്രദേശവാസിയായ വിഷ്ണുവിനെ കാണാതായിരുന്നു. തുടർന്നു നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.


ഇതിനിടെയാണ് വിഷ്ണുവിന്റെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി
ക്ഷേത്രക്കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
Previous Post Next Post