ബസുകളിൽ വിദ്യാർഥി കൺസഷൻ പ്രായപരിധി ഇനി 25 അല്ല; ഉത്തരവ് പുതുക്കി സർക്കാർ



 തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി. നേരത്തെ 25 വയസായിരുന്നത് 27 ആയി വർധിപ്പിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഉത്തരവ് പുതുക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു.



യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് സർക്കാർ പുതുക്കിയിരിക്കുന്നത്. അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. എന്നാൽ ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആന്‍റണി രാജു പറഞ്ഞു.
Previous Post Next Post