വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീ യുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.നിർദ്ധനരും നിരാലംബരുമായ യുവതീ യുവാക്കൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യഭാഗ്യം; താലിമാലയും സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ നവവധുവിന് നല്കും; വധു വരന്മാർ ഒന്നാകുന്നത് നവംബർ 26 ന് തിരുനക്കര മൈതാനത്ത് ...!



കോട്ടയം : വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീ യുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജീവകാരുണ്യ പ്രവർത്തകനും വ്യാപാരിയുമായ  അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.

നിർദ്ധനരും നിരാലംബരുമായ പത്ത്  യുവതീ യുവാക്കൾക്കാണ് സമൂഹ വിവാഹത്തിലൂടെ അച്ചായൻസ് ഗോൾഡ്  മംഗല്യഭാഗ്യമൊരുക്കുന്നത്. 2023 നവംബർ 26 ന് തിരുനക്കര മൈതാനത്ത് മന്ത്രിമാരും , എംപിമാരും , എംഎൽഎമാരും , സിനിമാ സീരിയൽ താരങ്ങളും സാംസ്കാരിക നായകരുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ വധുവരന്മാർ ഒന്നാകും .

താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും  അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ നല്കുന്നതാണ്.
 മാതാപിതാക്കളില്ലാത്തതോ, കടുത്ത രോഗബാധിതരോ ആയവരുടെ പെൺമക്കൾക്കാണ് മംഗല്യഭാഗ്യമൊരുക്കുന്നത്.  

നിങ്ങളുടെ നാട്ടിലോ, അറിവിലോ ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്ന യുവതികളും കഷ്ടതയും ബുദ്ധിമുട്ടും നിറഞ്ഞ ജീവിത സാഹചര്യത്തിൽ വളർന്ന പെൺകുട്ടികളെ വിവാഹം കഴിക്കാൻ താല്പര്യമുള്ള  യുവാക്കളുമുണ്ടെങ്കിൽ  ഞങ്ങളെ  അറിയിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9847200864
7907629069
Previous Post Next Post