പത്തനംതിട്ട: അമിതവേഗത്തിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിൽ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഓടി രക്ഷപ്പെട്ടു.
കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. പരിക്കേറ്റ കച്ചവടക്കാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നീരാറ്റുപുഴ വള്ളംകളി കഴിഞ്ഞ് മടങ്ങിയെത്തിയ നാലംഗ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്.
ചങ്ങനാശേരി ആർടിഒക്ക് കീഴിയിൽ ചാക്കോ ഉലഹന്നാൻ എന്ന വ്യക്തിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.