ചിങ്ങവനം: കെട്ടിടത്തിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ഇരുപതിൽ പറമ്പിൽ വീട്ടിൽ സുകു (56), നാട്ടകം കരിക്കാപറമ്പിൽ വീട്ടിൽ ഷൈൻ വർഗീസ് (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം നാട്ടകം സ്വദേശിയുടെ വാടക കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇരുമ്പ് പൈപ്പുകളും വാർക്ക കമ്പികളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ കണ്ടെത്തി ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ബിനു ബി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, തോമസ് സേവ്യർ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
Jowan Madhumala
0