മുട്ടം : പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു.
ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്.