ഹോട്ടലിലേക്ക് വരുത്തി; ശ്രദ്ധിക്കാതിരിക്കാൻ പുറത്തെ ടേബിളിലിരുന്നു….


മലപ്പുറം : തിരൂരങ്ങാടിയിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

 തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് സമീപത്ത് വെച്ചാണ് യുവതി പരാതിക്കാരനായ യുവാവിൽ നിന്നും 50,000 രൂപ കൈപ്പറ്റിയത്.

യുവതിക്കൊപ്പം കേസിലെ കൂട്ടുപ്രതിയായ യുവാവും ഉണ്ടായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ കൂടെ വന്നവരിൽ ഒരാള്‍ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരങ്ങാടിയിയിൽ 27കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയനാട് സ്വദേശിയായ യുവതിയും യുവാവും പിടിയിലാവുന്നത്.

 വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്‍റെ പിടിയിലായത്.

 പെരുവള്ളൂർ സ്വദേശിയും തിരൂരങ്ങാടിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയും ചെയ്യുന്ന 27കാരൻ്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
Previous Post Next Post