കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ പു​ലി​യെ പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്.ക​ണ്ണൂ​ർ: പാ​നൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ൽ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ പു​ലി​യെ പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്. 
വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്. അ​ണി​യാ​ര​ത്തെ സു​നീ​ഷി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ന​ക​മ​ല​യി​ൽ​നി​ന്ന് ഇ​റ​ങ്ങി വ​ന്ന​താ​ണ് പു​ലി​യെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

മലിൽ സുനീഷിന്റെ വിട്ടുവളപ്പിലെ കിണറ്റിൽ വീണ പുലിയെ രാവിലെയാണ് കണ്ടെത്തിയത്. പെരിങ്ങത്തൂർ പോലുള്ള ന‍ഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.
Previous Post Next Post