നവ കേരള സദസ്സ്… സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നൽകണമെന്ന് ഉത്തരവ്…


 

തിരുവനന്തപുരം: മന്ത്രിമാരുടെ നവകേരള സദസ്സിന് സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നൽകണമെന്ന് ഉത്തരവ്. സഹകരണ വകുപ്പിന്റെ നിർദേശപ്രകാരം സഹകരണ രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷം രൂപ. കോർപ്പറേഷനുകൾക്ക് രണ്ട് ലക്ഷം. ജില്ലാ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം രൂപ വരേയും ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു. പണം ചെലവഴിക്കാൻ സഹകരണ സംഘങ്ങൾക്ക് സഹകരണ രജിസ്ട്രാറും നിർദ്ദേശം നൽകി.

പൊതുഭരണ വകുപ്പിൻ്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് വിവിധ വകുപ്പുകൾ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനത്തിന് പണം അനുവദിക്കാനായി അനുമതി നൽകുന്നത്. തനത് ഫണ്ടിൽ നിന്ന് നൽകണമെന്നാണ് ഉത്തരവിലെ നിർദേശം. സഹകരണ ബാങ്കുകളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും വൻ പണപ്പിരിവാണ് ലക്ഷ്യമിടുന്നത്. പണം നൽകാൻ അനുമതി നൽകുന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവിൽ നൽകേണ്ട പണത്തിന് പരിധി നിശ്ചയിക്കുന്നില്ല. അതിനാൽ സഹകരണ സ്ഥാപനങ്ങൾക്ക് മേൽ വലിയ തുക നൽകാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവും.
Previous Post Next Post