ഡി.എം.കെ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്ചെന്നൈ : തമിഴ്നാട്ടിൽ ഡി.എം.കെ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. പൊതുമരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ. വി. വേലുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് ആദായനികുതി വകുപ്പ് പരിശോധന.

 തിരുവണ്ണമലയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കൽ കോളേജുകളിലും രാവിലെ 6:30 മുതൽ പരിശോധന ഉണ്ട്. സിആർപിഎഫ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. 

നിരവധി പിഡബ്ലിയുഡി കോൺട്രാക്ടർമാരുടെ വീടുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത്‌ ആകെ 40 ഇടങ്ങളിൽ ആണ് പരിശോധന.

 മന്ത്രിമാരായ സെന്തിൽ ബാലാജി,കെ.പൊന്മുടി, ഡിഎംകെ എം പി ജഗത് രക്ഷകൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.
Previous Post Next Post