ഹോട്ടലിനുള്ളിൽ തീപിടിത്തം… ഒരു ഭാഗം പൂർണമായും കത്തി നശിച്ചു….


 
തൃശൂർ: പടിഞ്ഞാറെ കോട്ടയിലെ മെസ ഹോട്ടലിനുള്ളിൽ തീപിടിത്തം. ഹോട്ടലിനുള്ളിലെ ജനറേറ്ററിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. മുകളിലെ നിലയിലേക്കും തീ പടർന്നുവെങ്കിലും അഗ്നിശമന സേനയെത്തി നിയന്ത്രണവിധേയമാക്കി.
ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾസ്ഥലത്തെത്തയിരുന്നു. തീ പൂർണമായും അണയ്ക്കുന്നതിനുള്ള ശ്രമം
തുടരുകയാണ്.
Previous Post Next Post