പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പൊത്തൻപുറം കവലിൽ റോഡിൽ രൂപം കൊണ്ട ഗർത്തം കോൺക്രീറ്റ് ചെയ്തു ( പാമ്പാടിക്കാരൻ മുമ്പ് പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രം )


✒️ ജോവാൻ മധുമല
പാമ്പാടി : പൊത്തൻപുറം കവലയിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിൽ  രൂപം കൊണ്ട ഗർത്തം ഇന്ന് വാട്ടർ അതോരിറ്റി അടച്ചു റോഡിന് കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി എടുത്ത ചാല് ഗർത്തമായി രൂപപ്പെടുകയായിരുന്നു ഇതിനെ തുടർന്ന് പൊത്തൻപുറത്തെ ഓട്ടോറിക്ഷാ സുഹൃത്തുക്കൾ രണ്ട് മൂന്ന് തവണ പ്രസ്തുത  കുഴി മണ്ണിട്ട്  നികത്തി എങ്കിലും മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി വീണ്ടും മണ്ണ് നീങ്ങി ഗർത്തം വീണ്ടും ഉണ്ടാവുകയായിരുന്നു .


തുടർന്ന് പാമ്പാടിക്കാരൻ ന്യൂസ് ഈ റോഡിൻ്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ഇതേ തുടർന്നാണ് ഇന്ന് കോൺക്രീറ്റ് ഉപയോഗിച്ച് റോഡിലെ കുഴി അടച്ചത് നാട്ടിലെ ഇത്തരം നിരവധി കാര്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസ് ഇതിന് മുമ്പ് വാർത്തകളിലൂടെ   ചൂണ്ടിക്കാട്ടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്
Previous Post Next Post