വോട്ടർ പട്ടിക; പേര് ചേർക്കലും തിരുത്തലും ഡിസംബർ ഒമ്പതു വരെ



ഡിസംബർ ഒമ്പതു വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും അവസരം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട് . പട്ടികയിൽ പേരില്ലാത്ത അതത് മണ്ഡലങ്ങളിൽ സ്ഥിരതാമസമുള്ളവരായ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. 2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവർക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം. പട്ടികയിൽ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നൽകാം.
 ബിഎൽഒമാർ മുഖാന്തിരം, താലൂക്ക് ഓഫീസുകൾ, കലക്ട്രേറ്റ്, അക്ഷയ, CSC കേന്ദ്രങ്ങൾ എന്നിവ വഴി അപേക്ഷ നൽകാം. തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതൽ വോട്ടർ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കേണ്ടതിനാൽ ഐഡി കാർഡ് ഇല്ലാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.



Previous Post Next Post