ജവാൻ ഫുൾ ഈ മാസം മുതൽ വാങ്ങാം; ലിറ്റർ പിൻവലിക്കുമോ? വിലവിവരങ്ങൾ ഇങ്ങനെ


 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഡിമാൻഡുള്ള ജവാൻ മദ്യം പുതിയ അളവിൽ ഈ മാസമെത്തും. നവംബർ പതിനഞ്ച് മുതൽ ജവാൻ മദ്യത്തിൻ്റെ ഫുൾ ബോട്ടിൽ വിപണിയിലെത്തും. ജവാൻ മദ്യത്തിൻ്റെ ഒരു ലിറ്ററാണ് നിലവിൽ വിപണിയിലുള്ളത്. 750 മില്ലി ലിറ്ററിൻ്റെ ജവാൻ ഫുൾ ബോട്ടിലിന് 490 രൂപയായിരിക്കും. ഫുൾ ബോട്ടിൽ ഇറങ്ങിയാലും ഒരു ലിറ്ററും വിപണിയിലുണ്ടാകും.ജവാൻ മദ്യത്തിൻ്റെ പ്രതിദിന ഉത്പാദനം വർധിപ്പിക്കാൻ തീരുമാനമായിരുന്നു. പ്രതിദിന ഉത്പാദനം 15,000 കെയ്സാക്കി വർധിപ്പിക്കാനാണ് തീരുമാനം. ലിറ്ററിന് പിന്നാലെ ഫുൾ ബോട്ടിലും ഇറങ്ങുന്നതോടെയാണ് സംസ്ഥാനത്ത് ഏറ്റവും ഡിമാൻഡുള്ള ജവാൻ മദ്യത്തിൻ്റെ ഉത്പാദനം വർധിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയത്.ആവശ്യമായ ബോട്ടിൽ ലഭ്യമാകുന്നതിലുണ്ടായ താമസവും രജിസ്ട്രേഷന്‍ നടപടികൾ വൈകിയതുമാണ് ഫുൾ ബോട്ടിൽ വിപണിയിലെത്തുന്നതിൽ കാലതാമസ്സമുണ്ടാക്കിയത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഈ മാസം പതിനഞ്ച് മുതൽ ലിറ്റർ മദ്യം പുറത്തിറക്കാൻ സാഹചര്യമൊരുങ്ങുന്നത്.


750 മില്ലി ലിറ്റർ മദ്യം 490 രൂപയ്ക്ക് നൽകുമ്പോൾ ഏറ്റവും കുറവ് രൂപയ്ക്ക് ലഭ്യമാകുന്ന ഫുൾ ബോട്ടിൽ മദ്യമെന്ന പരിഗണന ജവാന് സ്വന്തമാകും. നിലവിൽ മറ്റൊരു ബ്രാൻഡും ഇത്രയും കുറഞ്ഞ നിരക്കിൽ വിൽക്കുന്നില്ല. നിലവിലെ ജവാൻ മദ്യത്തിൻ്റെ 12,000 കെയ്സ് ആണ് ദിനംപ്രതി ഉത്പാദിപ്പിക്കുന്നത്. ഇത് 15,000 കെയ്സ് ആക്കാനാണ് നീക്കം.ഇതോടെ മറ്റ് ബ്രാൻഡുകളുടെ വിൽപ്പന ഇടിയാനും ജവാന് ആവശ്യക്കാർ വർധിക്കാനുമുള്ള സാധ്യതകളാണ് സർക്കാർ മുന്നിൽ കാണുന്നത്. ഒരു കെയ്സിൽ 9 ലിറ്റർ മദ്യമാണ് ഉണ്ടാകുക. സംസ്ഥാന സർക്കാരിൻ്റെ ഉടംസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ആണ് നിലവിൽ ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.
Previous Post Next Post