എ​വി​ടെ​യാ​ണ് ആ​ഢം​ബ​രം? നിങ്ങളും ആ ബസിൽ ഒന്ന് കയറണം, മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​രി​ശോ​ധി​ക്കാം': മു​ഖ്യ​മ​ന്ത്രി

കാ​സ​ർ​ഗോ​ഡ്: ന​വ​കേ​ര​ള ബ​സ് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​വ​കേ​ര​ള സ​ദ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.
"യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പേ ബ​സി​ന്‍റെ ആ​ഢം​ബ​ര​ത്തെ കു​റി​ച്ചാ​യി​രു​ന്നു ച​ര്‍​ച്ച. ആ​ദ്യ​മാ​യാ​ണ് ത​ങ്ങ​ളും ഈ ​ബ​സി​ല്‍ ക​യ​റു​ന്ന​ത്. എ​ന്നാ​ല്‍ ബ​സി​ന്‍റെ ആ​ഢം​ബ​രം എ​ന്താ​ണെ​ന്ന് എ​ത്ര പ​രി​ശോ​ധി​ച്ചി​ട്ടും. ക​ണ്ടി​ല്ല.

ഈ ​പ​രി​പാ​ടി​ക്ക് ശേ​ഷം എ​ല്ലാ​വ​രും ഇ​വി​ടെ നി​ന്ന് അ​തേ​ബ​സി​ല്‍ ക​യ​റി​യാ​ണ് കാ​സ​ർ​ഗോ​ട്ടേ​ക്ക് തി​രി​ച്ചു​പോ​കു​ക. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഒ​ര​ഭ്യ​ര്‍​ഥ​ന​യു​ള്ള​ത് എ​ല്ലാ​വ​രും ഈ ​ബ​സി​ല്‍ ക​യ​റ​ണം.

നി​ങ്ങ​ള്‍ എ​ന്തെ​ല്ലാം കൊ​ടു​ത്താ​ലും നി​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ര്‍​ത്തി​പ്പോ​രു​ന്ന​ത്. നി​ങ്ങ​ള്‍​ക്ക് ഈ ​ബ​സ് പ​രി​ശോ​ധി​ച്ച് ഈ ​ബ​സി​ല്‍ എ​ത്ര ആ​ര്‍​ഭാ​ട​മു​ണ്ടെ​ന്ന് കാ​ട്ടി​ക്കൊ​ടു​ക്ക​ണം.'- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Previous Post Next Post