ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി


 
ചെങ്ങന്നൂർ: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത്‌ (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആണ് സംഭവം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം
Previous Post Next Post