കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ പാമ്പാടി സ്വദേശിയെ കാണാതായി


കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ പാമ്പാടി സ്വദേശിയെ കാണാതായി
പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ ജസ്വിൻ റോയി (21 ) നെയാണ് കാണാതായത് വൈകിട്ട്  5 മണിയോട് കൂടി  കിടങ്ങൂർ ചെക്ക്ഡാമിൽ നീന്തുന്നതിന് ഇടയിലാണ് ഒഴുക്കിൽ പെട്ട് കാണാതായത് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും വിഫലമായി പാലാ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല 
 മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഇരുട്ടുമൂലം അവസാനിപ്പിച്ചു നാളെ പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കും

Previous Post Next Post