ചോര കൊടുത്തും പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും… കെ സുധാകരൻ


 
കോഴിക്കോട്: അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യറാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
Previous Post Next Post