കലോത്സവത്തിനിടെ സംഘർഷം.. ലാത്തിവീശി പൊലീസ്… ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്



തൃശ്ശൂർ: കേച്ചേരി അൽ അമീൻ സ്കൂളിൽ നടക്കുന്ന കുന്നംകുളം ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

ദഫ് മുട്ട് മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകതയെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

 സംഘർഷത്തിന് പിന്നാലെ പരിപാടികള്‍ നിര്‍ത്തിവെച്ചു. ഒരു വിഭാഗം ആളുകള്‍ സ്‌റ്റേജിലെ മൈക്കും, മറ്റ് സാധന സാമഗ്രികളും അടിച്ച് തകര്‍ത്തു. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്.

 ദഫ്മുട്ട് മത്സര ഫലം വിധി കർത്താക്കൾ പ്രഖ്യാപിച്ചതോടെയായിരുന്നു തർക്കം. ആതിഥേയത്വം വഹിച്ച സ്കൂളിനായിരുന്നു വിജയം. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ ഒരു വിഭാഗം സ്റ്റേജിൽ കയറി മൈക്രോഫോൺ എടുത്ത് വിധി കർത്താക്കൾക്ക് നേരെ അസഭ്യം പറയുകയായിരുന്നു.

 ഇതോടെയാണ് കൂട്ടത്തല്ലുണ്ടായത്. പിന്നാലെ പൊലീസ് ലാത്തിവീശി.
Previous Post Next Post