ഇനി കെട്ടിവയ്ക്കേണ്ടത് 12 ലക്ഷം രൂപ; കാനഡയിലെ പഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി


ഒ​ട്ടാവ: ഉന്നത പഠനസ്വപ്നവുമായി ഇ​ന്ത്യ​യി​ൽ​ നി​ന്ന​ട​ക്കം കാ​ന​ഡ​യി​​ലെ​ത്തു​ന്ന ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടിയായി പുതിയ തീരുമാനം. ജീ​വി​ത​ചെ​ല​വി​ന് കെ​ട്ടി​വയ്ക്കുന്ന തു​ക ഇ​ര​ട്ടി​യാ​ക്കി സർക്കാർ.
10,000 ക​നേ​ഡി​യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം ആ​റു​ ല​ക്ഷം രൂ​പ) ആ​യി​രു​ന്ന തു​ക 20,635 ഡോ​ള​റാ​യാ​ണ് (12.66 ല​ക്ഷം രൂ​പ) വർധിപ്പിച്ചത്. കു​ടി​യേ​റ്റ​കാ​ര്യ മ​ന്ത്രി മാ​ർ​ക്ക് മി​ല്ല​റാണ് ഇക്കാര്യം അറിയിച്ചത്. ജ​നു​വ​രി ഒ​ന്ന് മു​ത​ലാണ് ഇത്രയും തുക അടയ്ക്കേണ്ടത്.
വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്ക് ത​ട​യലാണ് ഫീസുയർത്തലിന് പിന്നിലെന്നാണ് സൂചന. രാ​ജ്യ​ത്തെ ജീ​വി​ത​ച്ചെ​ല​വു​ക​ളു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കി​ന​നു​സ​രി​ച്ച് ഓ​രോ വ​ർ​ഷ​വും തു​ക ക്ര​മീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2022ൽ 3,19,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ​കാ​ന​ഡ​യി​ൽ പ​ഠ​ന പെ​ർ​മി​റ്റു​ണ്ടാ​യി​രു​ന്ന​ത്. കാ​ന​ഡ​യി​ലെ മൊ​ത്തം അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 8,07,750 ആ​ണ്. ഇ​തി​ൽ 5,51,405 പേ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ​ഠ​ന പെ​ർ​മി​റ്റ് കി​ട്ടി​യ​ത്. വ​രു​മാ​ന​ത്തി​ന്റെ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഭാ​ഗം ചെ​ല​വ​ഴി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഒ​രു വ്യ​ക്തി​ക്ക് ഇ​നി ക​ഴി​യും.

നി​യ​മ​പ​ര​മ​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടു​മെ​ന്നും മ​ന്ത്രി മി​ല്ല​ർ പ​റ​ഞ്ഞു. ചി​ല കോ​ള​ജു​ക​ൾ പേ​രി​ന് വി​ദ്യാ​ഭ്യാ​സം ന​ൽ​കി, രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യാ​നും ഒ​ടു​വി​ൽ കു​ടി​യേ​റാ​നും അ​വ​സ​രം ന​ൽ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം വ്യാ​പ​ക​മാ​ണ്. ഇ​ത്ത​രം വ​ഞ്ച​ന​യും ദു​രു​പ​യോ​ഗ​വും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കു​ടി​യേ​റ്റ മ​ന്ത്രി അ​ഭി​​പ്രാ​യ​പ്പെ​ട്ടു.

ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികൾക്ക് കനത്ത സാമ്പത്തിക ഭാരമാകുന്നതാണ് കനേഡിയൻ സർക്കാരിന്റെ പുതിയ തീരുമാനം. പഠന വിസയ്ക്കും മറ്റുമായി വൻതുക മുടക്കേണ്ടിവരുന്നതിന് പുറമെ ജീവിതച്ചെലവിനായി കെട്ടിവയ്ക്കാൻ പുതിയ നിയമമനുസരിച്ച് കൂടുതൽ പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കൾ.

വായ്പയ്ക്കായി ബാങ്കുകളെയും ആശ്രയിക്കേണ്ടിവരുമെന്ന് കപൂർത്തല സ്വദേശി അമൻദീപ് സിങ് പറ‍ഞ്ഞു. ജനുവരി ഒന്നുമുതൽ തുക വർധിപ്പിക്കുന്നതിനാൽ ഡിസംബർ 31നകം വിസ ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ.
Previous Post Next Post