അദ്ധ്യാപകർ കിസ പറഞ്ഞിരിക്കുന്നു,കുട്ടികൾ കേൾക്കുന്നുണ്ട്; ശകാരിച്ച് ഉദ്ഘാടന ചടങ്ങിനിടെ ഇറങ്ങിപോയി സ്പീക്കർ


കോഴിക്കോട് : ഉദ്ഘാടനത്തിനിടെ ഇറങ്ങിപോയി സ്പീക്കർ എ.എൻ. ഷംസീർ. കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാട്‌ന പ്രസംഗത്തിനിടെയിൽ അദ്ധ്യാപകർ സംസാരിച്ചതാണ് പ്രശ്‌നത്തിന് കാരണം. കുട്ടികൾ പ്രസംഗം കേൾക്കുന്നുണ്ട്, എന്നാൽ അദ്ധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നത്. ഇത് കൊണ്ട് താൻ പ്രസംഗം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിപോകുകയായിരുന്നു.

ഞാൻ ദീർഘിപ്പിക്കുന്നില്ല, കാരണം ആളുകൾ സ്പീക്കർ പ്രസംഗിക്കുമ്പോൾ അവിടെ കിസ പറഞ്ഞിരിക്കുകയാണ്. ഇത് പിന്നെ ഞാൻ ആരോട് പ്രസംഗിക്കാനാ?അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കാര്യങ്ങളിലേക്ക് ഒന്നും കടന്നുപോകാതെ, ശരിക്കും ഇപ്പോൾ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്, അദ്ധ്യാപകരാ ശ്രദ്ധിക്കാത്തെ. അതിനേക്കാൾ നല്ലത് പ്രസംഗം നിർത്തുന്നതാണല്ലോ യെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ.
Previous Post Next Post