തിരുവനന്തപുരം : നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്.
രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.
മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്.