ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു

ചെന്നൈ : തൊണ്ടിയാർ പേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു

സ്ഫോടനത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കോർപ്പറേഷൻ പ്ലാന്റിന് ഉള്ളിലുള്ള സ്ലഡ്‌ജ്‌ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിന് എന്താണ് കാരണം എന്ന് ഇതുവരെ അറിവായിട്ടില്ല. 5 ഫയർ എൻജിനുകളും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
Previous Post Next Post