പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ നാല്കടകളിൽ വെളുപ്പിന് മോഷണം., മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടു ,കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പാമ്പാടിയിൽ നടന്നത് നിരവധി മോഷണങ്ങൾ


പാമ്പാടി:  വെള്ളൂർ ഏഴാം മൈലിൽ നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ നാല്കടകളിൽ ഇന്ന് വെളുപ്പിന് മോഷണം നടന്നു. സെന്റ് മേരിസ് മെഡിക്കൽസ്, ജയ സ്റ്റോർസ്, അഞ്ജിത എന്റെർപ്രൈസ്സ്. എന്നിവടങ്ങളിലാണ് മോഷണം നടന്നത്. പൂട്ട് തകർതാണ് മോഷ്ടാവ് അകത്തു കടന്നത്. സെന്റ് മേരിസ് മെഡിക്കൽസിൽ നിന്ന് 2000രൂപയും, ജയ സ്റ്റോഴ്സിൽ നിന്നും 200രൂപയും, നീതിമെഡിക്കൽസിൽ നിന്ന് 11388രൂപയും മോഷണം പോയി. അഞ്ജിത എന്റെർപ്രൈസ്സ്സിന്റെ മേശയുടെ പൂട്ട് ഉൾപ്പെടെ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വെളുപ്പിന് 3മണിയോടെയാണ് സംഭവം. സംഭവം സമയം പ്രദേശത്തു കറണ്ട് ഇല്ലായിരുന്നതായി പറയപ്പെടുന്നു. മുഖംമൂടി ധരിച്ചെത്തിയ ആൾ നീതിമെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തുന്നതിന്റെ സി സി റ്റി വി ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിന്  ലഭിച്ചിട്ടുണ്ട്. പാമ്പടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അന്വേഷണം നടന്നു വരുന്നു
Previous Post Next Post