നിക്ഷേപ തട്ടിപ്പ് : കോട്ടയം പനച്ചിക്കാട് എസ് സി ബാങ്കിനെതിരെ നവകേരള സദസിൽ പരാതി


മാസങ്ങളായിട്ടും നിക്ഷേപതുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചും സഹകരണ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുമാണ് നിക്ഷേപകർ പരാതി നൽകിയത് . 

12 ലക്ഷം സ്ഥിര നിക്ഷേപം മുതൽ 630 രൂപ പിഗ്മി  തുക  ലഭിക്കുവാനുള്ളവർ വരെ പരാതിയിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടും . 

പൂവൻതുരുത്തിൽ വ്യവസായ യൂണിറ്റ് നടത്തുന്നവർ , ചെറുകിട വ്യാപാരികൾ , ഓണ ഫണ്ടിനു തുക അടച്ചവർ  , ചിട്ടി പിടിച്ച തുക നിക്ഷേപിച്ചവർ , സ്ഥിര നിക്ഷേപം നടത്തിയവർ , പിഗ്മി കളക്ഷനിലൂടെ നിക്ഷേപം നടത്തിയവർ എന്നിങ്ങനെ നിരവധിയാളുകളാണ് ബാങ്കിന്റെ തട്ടിപ്പിനിരയായിരിക്കുന്നത് . 

നവകേരള സദസിൽ നൽകിയ പരാതിയിൽ കുടുംബശ്രീ അംഗങ്ങളും തെരുവ് കച്ചവടം നടത്തുന്നവരും ഉൾപ്പെടും .
Previous Post Next Post