നവകേരള സദസുമായി നിസ്സഹകരണം…മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ്….


പത്തനംതിട്ട: നവകേരള സദസുമായി നിസ്സഹകരണമെന്ന് ആരോപിച്ച് പത്തനംതിട്ട അടൂർ സിപിഎം ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേർക്ക് നോട്ടീസ്. അടൂരിൽ നവ കേരള സദസ്സ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്. വിഭാഗീയതയാണ് നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ഒരുപക്ഷം പറയുന്നു. അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രതികരിച്ചു.
Previous Post Next Post