സംസ്ഥാന വ്യാപക പ്രതിഷേധം… മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു…


 
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർ​ഗോഡ് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.നാളെ പന്ത്രണ്ട് മണിയ്ക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.


Previous Post Next Post