ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു...



തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. മറവക്കുഴി ശ്രീധന്യത്തിൽ ഗിരിജ(70) ആണ് മരിച്ചത്. സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post