സഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി ജില്ലാ പോലീസ്. മുണ്ടക്കയം : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 2021 ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് ജില്ലാ പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേർന്ന്  നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം ബഹു.കേരള സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ നിർവഹിച്ചു. പൊൻകുന്നം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ കൂടിയായ  പ്രിയക്കാണ് ചോറ്റിയിൽ വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്‌ ഐ.പി.എസ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തിരുമേനി എം. എസ്, പോലീസ് അസോസിയേഷൻ ജില്ലാ  പ്രസിഡന്റ് ബിനു ഭാസ്കർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

Previous Post Next Post