.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയിൽ മറിയക്കുട്ടി ഹർജി നൽകി. പെട്രോൾ, ഡീസൽ, മദ്യ സെസ് പിരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 1-4-2022 മുതൽ സർക്കാർ പിരിച്ച സെസിൽ നിന്ന് പെൻഷൻ നൽകാൻ സർക്കാർ എത്ര വിനിയോഗിച്ചെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അധിക സെസ് ഏർപ്പെടുത്തിയത് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ എന്നായിരുന്നു സർക്കാരിന്റെ വാദം.