ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുന്നു


ഒമാനിൽ അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലയിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായി. ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു. ഇന്ന് രാത്രിയിൽ കനത്ത മഴയ്ക്കാണ് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്ന് രാത്രിയും നാളെയും പുലർച്ചെ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്
Previous Post Next Post