കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


പാലക്കാട് : മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. 
മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്.

 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനുമാണ് മരിച്ചവര്‍.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസിന്റെ നിഗമനം.
Previous Post Next Post