ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരി മരിച്ച നിലയില്‍


കല്‍പ്പറ്റ: സംവിധായകന്‍ പ്രകാശ് കോളേരി അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു.

1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം. രണ്ടുദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
Previous Post Next Post