കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി


തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശം മുഴുവൻ കാടു മൂടി കിടക്കുകയായിരുന്നു.
ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്‍റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടെത്തിയത്. 15 അടി താഴ്ചയുള്ള ടാങ്കിനുള്ളിൽ ഇറങ്ങാനാകാതെ ഫയർഫോഴ്സ് മടങ്ങി.
പ്രമേഹം തടയാൻ ഫലപ്രദമായ മാർഗം കണ്ടെത്തി. ഇവിടെ വായിക്കുക
കൂടുതൽ അറിയുക
വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിഭാഗത്തിന്‍റെ സാനിധ്യത്തിൽ അസ്ഥികൂടം പുറത്തെടുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.


Previous Post Next Post