ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍.. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. 
കൊല്ലം: ചാത്തന്നൂര്‍ ഉളിയനാട് ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. ഇയാളെ കഴിഞ്ഞ നാല് ദിവസമായി കാണ്മാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.


Previous Post Next Post