ഓര്‍ഡര്‍ ചെയ്താല്‍ മതി, ട്രെയിനിൽ നിങ്ങളിരിക്കുന്ന സീറ്റില്‍ ഭക്ഷണമെത്തും; ഐആർസിടിസി ഇ - കാറ്ററിങ് പോർട്ടലിലൂടെന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ഓര്‍ഡര്‍ ചെയ്താല്‍ ഉടന്‍തന്നെ ഭക്ഷണം ട്രെയിനില്‍ ഇരിക്കുന്ന സീറ്റിലെത്തും. ഐആർസിടിസി ഇ - കാറ്ററിങ് പോർട്ടലിലൂടെയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകുക. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വഗ്ഗി ഫുഡും ചേര്‍ന്നാണ് നിര്‍ണായക തീരുമാനമെടുത്തത്.

ആദ്യഘട്ടത്തില്‍ ഐആര്‍സിടിസി ഇ - കാറ്ററിങ് പോര്‍ട്ടല്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഭക്ഷണം വിതരണം ചെയ്യാന്‍ നാല് റെയില്‍വേ സ്റ്റേഷനുകളാണ് പോയിന്‍റ് ഓഫ് കണ്‍സെപ്റ്റായി ഐആര്‍സിടിസി അംഗീകരിച്ചിരിക്കുന്നത്. ബെംഗളൂരു, ഭുവനേശ്വര്‍, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് അംഗീകരിച്ചിരിക്കുന്ന നാല് സ്റ്റേഷനുകള്‍. ഭക്ഷണ വിതരണ സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഓര്‍ഡര്‍ ചെയ്യേണ്ടത് എങ്ങനെ?  • ഐആര്‍സിടിസി ഇ - കാറ്ററിങ് പോര്‍ട്ടലില്‍ യാത്രികള്‍ പിഎന്‍ആര്‍ നല്‍കണം
  • ഔട്ട്ലെറ്റ് തെര‍ഞ്ഞെടുക്കുക
  • ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുത്ത് ഓര്‍‍ഡര്‍ ചെയ്യുക
  • ഓണ്‍ലൈന്‍ മുഖേന പേയ്മെന്‍റ് നടത്തുക
  • ഡെലിവറി ഓര്‍ഡറില്‍ പണം ഷെഡ്യൂള്‍ ചെയ്യുക
  • ഭക്ഷണം നിങ്ങളുടെ സീറ്റിലെത്തും

കുറച്ച് മാസങ്ങൾക്ക് മുന്‍പ്, വിവിധ റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം ചെയ്യുന്നതിനായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയുമായി ഐആർസിടിസി കരാറില്‍ എത്തിയിരുന്നു.

Previous Post Next Post