ജയിലിൽ കിടക്കുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ഒടുവിൽ രാജിവെച്ചു
ചെന്നൈ : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ഒടുവിൽ രാജിവെച്ചു. രാത്രി പത്ത് മണിയോടെയാണ് സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജി വെച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

 ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലായി അറസ്റ്റിലായി ചെന്നൈ ജയിലില്‍ കഴിയുമ്പോൾ ആണ് രാജി പ്രഖ്യാപനം.

 അറസ്റ്റിലായത് മുതൽ തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി 9 മാസങ്ങൾക്കിപ്പുറമാണ് രാജി വെച്ചത്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ബാലാജി രാജിവെയ്ക്കാൻ തീരുമാനിച്ചത്.

അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ആണ്‌ ബാലാജി രാജി പ്രഖ്യാപനം നടത്തിയത്.
Previous Post Next Post