വാഹനത്തിന്റെ താല്‍ക്കാലിക നമ്പര്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത്?; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്


കൊച്ചി: ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താല്‍ക്കാലിക നമ്പര്‍ എടുത്ത് നിരവധി വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. താല്‍ക്കാലിക നമ്പറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

ഇതില്‍ 'T ' താല്‍ക്കാലികത്തെയാണ് സൂചിപ്പിക്കുന്നത്, തുടര്‍ന്നുള്ള അക്കങ്ങള്‍ മാസത്തെയും വര്‍ഷത്തെയുമാണ് കാണിക്കുന്നത്. 'KL ' സ്റ്റേറ്റ് കോഡ്, തുടര്‍ന്നുള്ള അക്കങ്ങള്‍ താല്‍ക്കാലിക നമ്പര്‍ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കുന്നു.

കുറിപ്പ്:

ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ എടുത്ത് ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകള്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാം.

T താല്‍ക്കാലികം (Temporary)

12 നമ്പര്‍ ഇഷ്യു ചെയ്ത മാസം

23 - നമ്പര്‍ ഇഷ്യു ചെയ്ത വര്‍ഷം

KL സ്റ്റേറ്റ് കോഡ്

1714 - താല്‍ക്കാലിക നമ്പര്‍

L താല്‍ക്കാലിക നമ്പറിന്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ' O ' യും ' I ' യും ഉണ്ടാവില്ല)

താല്‍ക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡില്‍ സര്‍വ്വീസ് നടത്താനനുവാദമില്ല.
Previous Post Next Post