മഹത് പ്രവൃത്തി’കൾക്ക് ഉത്തമ മാതൃക.. സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി...തിരുവനന്തപുരം: കേരള ഗാന വിവാദത്തിൽ കുറ്റമേറ്റ കവി കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി.

 ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, 
‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക എന്നിങ്ങനെയാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലാണ് പരിഹാസം.

തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. താന്‍ വെറും പാമരനാം പാട്ടുകാരനാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലീഷേ എന്നും ശ്രീകുമാരൻ തമ്പി കുറിക്കുന്നു. കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തി ആണ്. സെൻ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
Previous Post Next Post