നക്ഷത്രഫലം 2024 മാർച്ച് 03 മുതൽ 09 വരെ



✒️സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

🟪അശ്വതി : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭം. 
🟪ഭരണി :  മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് മികച്ച പ്രകടനം . സൗന്ദര്യവര്ധക വസ്തുക്കള്ക്കു പണം മുടക്കും. അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. 

🟪കാർത്തിക  :  കുടുംബത്തിലെ മുതിര്ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. 

🟪രോഹിണി  :  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ഭവനത്തിൽ നിന്ന് ഉപയോഗമുള്ള വസ്തുക്കള് മോഷണം പോകാം. ബന്ധുക്കള് നിമിത്തം നേട്ടം.

🟪മകയിരം :  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തില് നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

🟪തിരുവാതിര  :  വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.
🟪പുണർതം : ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനത്തിന്  അവസരമൊരുങ്ങും.

🟪പൂയം : രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും. 

🟪ആയില്യം :  കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും. 

🟪മകം : ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.
മറ്റുള്ളവരുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകൾ  ഉണ്ടാവും. 

🟪പൂരം : സർവ്വകാര്യ പ്രതിബന്ധം , . അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴിൽ രംഗത്ത് എതിർപ്പുകൾ  തുടർന്നുള്ള  അരിഷ്ടതകൾ  എന്നിവ നേരിടും . ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.അപ്രതീക്ഷിത ധനനഷ്ടം നേരിടാവുന്നതിനാൽ ശ്രദ്ധിക്കുക.  
🟪ഉത്രം : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താല്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല. 

🟪അത്തം  : കാര്ഷിക മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും കൂടുതല് വര്ധിച്ച തോതില് ലഭിക്കും. സര്ക്കാര് ജീവനക്കാര്ക്ക് അർഹതപ്പെട്ട പ്രമോഷന് ലഭിക്കും. 

🟪ചിത്തിര: ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. തൊഴിൽപരമായ നേട്ടം പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല് മൂലം അപകടങ്ങളില് നിന്നു രക്ഷ നേടും.

🟪ചോതി  മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം. കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം.യാത്രകൾ മൂലം നേട്ടം ഉണ്ടാകും.  

🟪വിശാഖം  : യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്ജി പിടിപെടും. വളര്ത്തുമൃഗങ്ങളാല് പരുക്കേല്ക്കാതെ ശ്രദ്ധിക്കുക.ഇരുചക്ര വാഹനം വാങ്ങുവാൻ യോഗം.  

🟪അനിഴം  : മാനസിക നിരാശവിട്ടൊഴിയും . സുഹൃത്തുക്കൾ വഴി സഹായം. സ്വകാര്യ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാന് ഇടയുണ്ട് . 

🟪തൃക്കേട്ട  :ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

🟪മൂലം : ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും . 

🟪പൂരാടം : നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.

🟪ഉത്രാടം : അനുകൂല ഫലങ്ങൾ  വർദ്ധിച്ചു  നിൽക്കുന്ന വാരമാണ് .   ഒന്നിലധികം  തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. 

🟪തിരുവോണം  വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില് അന്യര് ഇടപെടുന്നതു മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

🟪അവിട്ടം   തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. 

🟪ചതയം : സഹോദരങ്ങള്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില് വിജയം നേടും.
മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്ക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്ക്കും  സാധ്യത.

🟪പൂരുരുട്ടാതി  : സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന് സാധിക്കും. പെരുമാറ്റത്തില് കൃത്രിമത്വം കലര്ത്തി വിരോധം സന്പാദിക്കും.
 മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. 

🟪ഉത്രട്ടാതി :ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. 

🟪രേവതി : പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില് സംബന്ധിക്കും. സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.
Previous Post Next Post