അതിരപ്പിള്ളിയിൽ ഊരുമൂപ്പൻ്റെ ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നുതൃശൂർ : അതിരപ്പിള്ളിയിൽ ആദിവാസി ഊരുമൂപ്പൻ്റെ ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നു.

വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്.

ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കേരളത്തിൽ കാട്ടാനക്കലി ഒരു ജീവൻ കൂടി എടുത്തത്.

Previous Post Next Post