ഈസ്റ്റർ ദിനത്തിലെ അവധി പിൻവലിച്ച് ബിജെപി ഭരിക്കുന്ന മണിപ്പൂർ സംസ്ഥാന സർക്കാർ !!ഈസ്റ്റർ ദിനം പ്രവർത്തി ദിനമായിരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാർച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണെന്നിരിക്കെയാണ് ഉത്തരവ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ. ഇതോടെ ക്രൈസ്തവ വിഭാഗത്തോടുള്ള വിവേചനമെന്ന് വിമർശനവും ശക്തമാണ്.
Previous Post Next Post