പാട്ടുപാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.. കോളേജ് പരിപാടിയിൽ നിന്ന് ജാസി ഗിഫ്റ്റ് ഇറങ്ങിപ്പോയി…


 
കൊച്ചി: എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെ ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാട്ടുപാടുന്നതിനിടെ വേദിയിലെത്തിയ കോളേജ് പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങിയിരുന്നു. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരം മുഖ്യ അതിഥിയായാണ് ജാസി ഗിഫ്റ്റ് പരിപാടിക്ക് എത്തിയത്. അതേസമയം ഇത്രെയും നാളത്തെ സംഗീത ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും. ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ പ്രിസിപ്പൾ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. എന്നാൽ നടപടിയെ കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൾ ന്യായീകരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
Previous Post Next Post