മറ്റക്കരയിൽ സാമൂഹ്യവിരുദ്ധര്‍കുടിവെള്ള ടാങ്ക്‌ വെട്ടിപ്പൊളിച്ചു,നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി



മറ്റക്കര - മറ്റക്കര നെല്ലിക്കുന്ന്‌ കളമ്പനാല്‍കുന്ന്‌ കുടിവെള്ള പദ്ധതിയുടെ ടാങ്ക്‌ സാമൂഹ്യവിരുദ്ധര്‍ ആയുധം ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചതായി പരാതി  .കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്ക്‌ സാമൂഹ്യവിരുദ്ധര്‍ വെട്ടിപ്പൊളിച്ചത്‌.ഇതോടെ നെല്ലിക്കുന്ന്‌ പ്രദേശത്തെ അന്‍പതോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായി.നാട്ടുകാര്‍ പള്ളിക്കത്തോട്‌ പോലീസില്‍ പരാതി നല്‌കി.എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുടിവെള്ള വിതരണം പുനഃരാരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Previous Post Next Post